മലയാള സിനിമക്കാര്‍ പുണ്യവാളന്‍മാരൊന്നുമല്ല-'വൈശാലി'

കൊച്ചി- അന്നും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു; ഇനിയും അഭിനയിക്കാന്‍ റെഡി മനസ് തുറന്നു മലയാളികളുടെ 'വൈശാലി' അവസരം ലഭിച്ചാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നു വൈശാലിയായി മലയാളികളുടെ പ്രിയങ്കരിയായി മാറിയ മറുനാട്ടുകാരി സുപര്‍ണ ആനന്ദ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.
പ്രായത്തിന് അനുയോജ്യമായ സിനിമകള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും 30 വര്‍ഷത്തിന് ശേഷവും മലയാളികള്‍ തന്നെ ഇഷ്ടപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
തന്റെ കാലത്തും മലയാളസിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. കാസ്റ്റിംഗ് കൗച്ച് സങ്കടകരമാണ് എന്നും അവര്‍ പറഞ്ഞു. ഇന്നും സിനിമ പുരുഷ കേന്ദ്രീകൃതമാണെന്നും സിനിമയിലെ വനിതാ കൂട്ടായമകളെ സ്വാഗതം ചെയ്യുന്നതായും 47 കാരിയായ സുപര്‍ണ അഭിമുഖത്തില്‍ പറഞ്ഞു. ഭരതന്റെ വൈശാലിയ്ക്കു പുറമെ പത്മരാജന്റെ ഞാന്‍ ഗന്ധര്‍വനിലും സുപര്‍ണ നായികയായിരുന്നു.

Latest News