ദുബായില്‍ വാഹനമിടിച്ച് കായംകുളം സ്വദേശി മരിച്ചു

ദുബായ്- അല്‍ഐനില്‍നിന്ന് അവധിയാഘോഷിക്കാനെത്തി മലയാളി ദുബായില്‍ വാഹനമിടിച്ച് മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകന്‍ രാജേഷ് ബാബു (കണ്ണന്‍-–31) ആണ് മരിച്ചത്. മാവേലിക്കര സ്വദേശി വിനു എ.തോമസ് (28), അനുരാജ് (32), സിബി (30) എന്നിവരെ ഗുരുതര പരുക്കുകളോടെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലര്‍ച്ച രണ്ടിന് ദുബായ്-അല്‍ഐന്‍ റോഡിലാണ് അപകടം. റോഡിന് കുറുകെ മാന്‍ ഓടിയതിനെ തുടര്‍ന്ന് ഒരു വാഹനം അപകടത്തില്‍പ്പെടുകയും ഇതു നോക്കാന്‍ കാര്‍ നിര്‍ത്തി ചെന്ന കണ്ണനും മറ്റു മൂന്നു പേര്‍ക്കും നേരെ മറ്റൊരു വാഹനം പാഞ്ഞ്  കയറുകയുമായിരുന്നുവെന്ന് അറിയുന്നു. അല്‍ഐനിലെ സ്വകാര്യ കെട്ടിട നിര്‍മാണ കരാര്‍ കമ്പനിയിലെ ജീവനക്കാരാണ് നാലു പേരും.

 

Latest News