Sorry, you need to enable JavaScript to visit this website.

ശ്വാസതടസ്സം; ഗായിക ലത മങ്കേഷ്‌കറെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ- പ്രശസ്ത ഗായിക ലത മങ്കേഷ്‌കറെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഫിസിഷ്യനും സീനിയര്‍ മെഡിക്കല്‍ അഡൈ്വസറുമായ ഡോ. ഫറൂഖ് ഇ ഉദ്വലിയയുടെ ചികിത്സയിലാണ് ലത മങ്കേഷ്‌കര്‍.
ഐസിയുവില്‍ പ്രവേശിച്ച ലതാ മങ്കേഷ്‌കര്‍ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള  റിപ്പോര്‍ട്ട്. ന്യുമോണിയ ബാധയും സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം, ലതാജി സുഖം പ്രാപിച്ചു വരുന്നതായി കുടുംബ വൃത്തങ്ങളെ ഉദ്ദരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

Latest News