പോലീസ് വേഷമണിഞ്ഞ് പ്രകടനം; എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തളിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം

കണ്ണൂര്‍- പോലീസിന്റെതിന് സമാനമായ യൂനിഫോമണിഞ്ഞ് തെരുവില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ 25 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മാവോയിസ്റ്റ് വേട്ട, വാളയാര്‍ കേസ്, യു.എ.പി.എ ചുമത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് തളിപ്പറമ്പ് നഗരത്തില്‍ പ്രകടനം നടത്തിയത്.
പോലീസ് യൂനിഫോം ധരിച്ച് തോക്കേന്തിയ രണ്ടു പേര്‍ മുഖം മൂടിക്കെട്ടിയ ഒരാളെയും പിടിച്ച് നടക്കുന്നതിന് പിന്നാലെയായാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അണിനിരന്നത്. സംഭവത്തില്‍ എസ്.ഡി.പി.ഐ പ്രാദേശിക നേതാക്കളായ ഇബ്രാഹിം തിരുവട്ടൂര്‍, അബൂബക്കര്‍ വടക്കാഞ്ചേരി, സി.ഇര്‍ഷാദ്, മുഹമ്മദലി, സുബൈര്‍ കരിമ്പം, മുസ്തഫ, യാസിദ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന 18 പേര്‍ക്ക് എതിരെയുമാണ് കേസ്.
പിണറായി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച സംഘം, പച്ചയ്ക്ക് മനുഷ്യരെ വെടിവെച്ചു കൊല്ലുന്നുവെന്ന പ്ലക്കാര്‍ഡും ഏന്തിയിരുന്നു. ഐ.പി.സി 143,147,149,283 റെഡ് വിത്ത്, കെ.പി.സെക്ഷന്‍ 43(3) വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

 

 

Latest News