വിനിമയ നിരക്കില്‍ നേരിയ വര്‍ധന, പണമയക്കാം

ദുബായ്- ഇന്ത്യന്‍ രൂപയുമായുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍  നേരിയ വര്‍ധന. ശനിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ സൗദി റിയാലിന് 19.03 രൂപയായി. ഒരു ഖത്തരി റിയാലിന് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് 19 രൂപ 41 പൈസയാണ്.
ബുധനാഴ്ച 19 രൂപ 35 പൈസയായിരുന്നു വിനിമയ നിരക്ക്. യു.എ.ഇ ദിര്‍ഹത്തിന് 19.43 രൂപയായി. യു.എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനമാണു വിനിമയ മൂല്യം ഉയരാന്‍ കാരണം. മാസാദ്യത്തില്‍ ഒട്ടുമിക്ക പ്രവാസികള്‍ക്കും വേതനം ലഭിച്ച സമയമാണെന്നതിനാല്‍ വിനിമയ മൂല്യത്തിലെ വര്‍ധന നാട്ടിലേക്കു പണം അയക്കുന്ന പ്രവാസികള്‍ക്ക് ഗുണകരമാകും.
ഓഹരി വിപണി ഇനി തിങ്കളാഴ്ചയെ പ്രവര്‍ത്തിക്കുകയുള്ളുവെന്നതും പ്രവാസികള്‍ക്ക് പ്രയോജനകരമാകും.

 

Latest News