ഞങ്ങള്‍ രാമ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നു- കോണ്‍ഗ്രസ്

ന്യുദല്‍ഹി- ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ അന്തിമ വിധി എല്ലാവരും മാനിക്കണമെന്ന് കോണ്‍ഗ്രസ്. തങ്ങള്‍ രാമ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നുവെന്ന് ദല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കോടതി വിധി ക്ഷേത്ര നിര്‍മാണത്തിനുള്ള വാതിലുകള്‍ തുറന്നിടുകയും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബിജെപിയുടേയും മറ്റുള്ളവരുടേയും വഴികളടക്കുകയും ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഈ വിധിയെ മാനിക്കുന്നു. എല്ലാ മതവിഭാഗങ്ങളും സമുദായങ്ങളും സമാധാനന്തരീക്ഷവും ക്രമസമാധാനവും കാത്തുസൂക്ഷിക്കണമെന്നും ഭരണഘടനയെ അനുസരിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു- സുര്‍ജെവാല പറഞ്ഞു. 


 

Latest News