Sorry, you need to enable JavaScript to visit this website.

കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ; മുതലെടുപ്പിന് ശ്രമിച്ചാല്‍ അടിച്ചമര്‍ത്തും

കാസര്‍കോട്- അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം,കുമ്പള, കാസര്‍കോട്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ചു.  

മതനിരപേക്ഷതയ്ക്കും മതസൗഹാര്‍ദത്തിനും പേരുകേട്ട കാസര്‍കോട് ജില്ലയില്‍ അയോധ്യ വിധിയെ തുടര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍, ഛിദ്ര ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടതുണ്ട്. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്ന് കലക്ടര്‍ ഡി.സജിത് ബാബു അഭ്യര്‍ഥിച്ചു.

ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തുന്നതിന്നുള്ള  അവസരമായി ഇത് മുഴുവന്‍ ജനങ്ങളും ഉപയോഗിക്കണം. സമാധാനം നിലനിര്‍ത്തുന്നതിനുള്ള  പ്രവര്‍ത്തനങ്ങളുമായി , എല്ലാ സുമനസ്സുകളും മുന്നോട്ടു വരണം.
 സമാധാനപരമായ ജീവിതം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ ഏവരുടെയും സഹകരണം അടുത്ത മൂന്നുദിവസം പ്രതീക്ഷിക്കുകയാണ്. ഇതിനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന നിരോധനാജ്ഞ നവംബര്‍ 11 ന് രാത്രി 12 മണി വരെ തുടരും. സമാധാനം തകര്‍ത്തു മുതലെടുപ്പ് നടത്തുന്ന ഏതു ശക്തിയെയും ശക്തമായി അടിച്ചമര്‍ത്തുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

 

Latest News