ന്യൂദല്‍ഹി- രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ലോക ശ്രദ്ധ നേടിയതുമായ അയോധ്യ ഭൂമി തര്‍ക്ക കേസില്‍
നവംബര്‍ 17ന് മുന്‍പായി സുപ്രീംകോടതി വിധി പ്രഖ്യാപിക്കാനിരിക്കേ വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്.
രാജസ്ഥാനിലെ പാലിയില്‍ നിന്നുള്ള എംഎല്‍എ ഗ്യാന്‍ചന്ദ് പരാഖാണ് വിവാദ പ്രസ്താവന നടത്തിയത്.
''കേസില്‍ നവംബര്‍ 17ന് വിധി വന്നുകഴിഞ്ഞാല്‍ പിന്നെ തര്‍ക്കഭൂമിയില്ല. നവംബര്‍ 18 മുതല്‍ അയോധ്യ രാമ ജ•ഭൂമിയായിരിക്കും, ഈ വര്‍ഷം ഞങ്ങളെ സംബന്ധിച്ച് വളരെ ശുഭകരമാണ്', പരാഖ് പറഞ്ഞു. പാലിയില്‍ നടന്ന രാംലീല പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു രാഖിന്റെ പ്രസ്!താവന.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വളരെ നല്ല വാര്‍ത്തയാണ് വരാനുള്ളതെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ദിവസം മുമ്പ് പ്രസ്താവിച്ചിരുന്നു.''ഞങ്ങള്‍ രാമ ഭക്തരാണ്. ഈ ഭക്തിക്ക് വളരെയധികം ശക്തിയുണ്ട്. വൈകാതെ നല്ല വാര്‍ത്ത കേള്‍ക്കാനാകുമെന്നാണ് എനിക്ക് തോന്നുന്നത്''. ഇതായിരുന്നു രാമക്ഷേത്രത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയുള്ള യോഗിയുടെ പ്രസ്!താവന.






