Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡ്രോൺ വീടുകളിലേക്ക് വരുന്നു, മരുന്നുകളുമായി

വിവിധ രാജ്യങ്ങളിലെ വിവാദങ്ങൾക്കും നിയന്ത്രണങ്ങൾക്കുമൊപ്പം ആളില്ലാ വിമാനങ്ങളുടെ സേവനങ്ങളും വിപുലമാകുന്നു. അമേരിക്കയിൽ ആശുപത്രി കാമ്പസുകൾക്ക് പുറത്തേക്ക് മരുന്നുകൾ എത്തിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുകയാണ് പാർസൽ കമ്പനിയായ യു.പി.എസ്. 
നോർത്ത് കരോലിനയിലെ സിവിഎസ് ഹെൽത്ത് കോർപ്പറേഷൻ ഫാർമസിയിൽ നിന്ന് രണ്ട് ഉപഭോക്താക്കളുടെ വീടുകളിലേക്ക് യുണൈറ്റഡ് പാർസൽ സർവീസ് ഡ്രോണുകൾ വഴി മരുന്നുകൾ എത്തിച്ചു. 
വിദൂര നിയന്ത്രണ സംവിധാനത്തിൽ പറന്നുയർന്ന ഡ്രോൺ  വീടുകളുടെ 20 അടി ഉയരത്തിൽനിന്ന് വിഞ്ച് വഴി പാക്കേജുകൾ താഴ്ത്തുകയായിരുന്നുവെന്ന് യുപിഎസ് പ്രസ്താവനയിൽ അറിയിച്ചു. യുപിഎസ് പങ്കാളിയായ മാറ്റർനെറ്റാണ് ഇതിനായുള്ള ആളില്ലാ വിമാനങ്ങൾ നൽകിയിത്. യു.പി.എസും സി.വിഎസും ചേർന്ന് നടത്തിയ ആദ്യത്തെ റെസിഡൻഷ്യൽ ഡ്രോൺ ഡെലിവറിയാണിത്. 
വേഗത്തിലും സൗകര്യപ്രദമായും ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വ്യത്യസ്ത ഡ്രോൺ ഡെലിവറികൾ വാഗ്ദാനം ചെയ്യാൻ ഇപ്പോൾ തങ്ങൾക്ക് സാധിക്കുമെന്ന് യു.പി.എസിന്റെ ചീഫ് സ്ട്രാറ്റജി ആന്റ് ട്രാൻസ്‌ഫോർമേഷൻ ഓഫീസർ സ്‌കോട്ട് പ്രൈസ് പ്രസ്താവനയിൽ പറഞ്ഞു.
ഡെലിവറി മേഖലയിൽ ഡ്രോൺ സേവനങ്ങൾ അതിവേഗം വളരുമെന്ന് യു.പി.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് അബ്‌നിയും അവകാശപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലും വേഗത്തിൽ പാർസലുകൾ എത്തിക്കാൻ സാധിക്കുന്നതിലൂടെ മറ്റു പ്രധാന കൊറിയർ കമ്പനികളായ ആമസോൺ, ആൽഫബെറ്റ്, ഫെഡെക്‌സ് കോർപ്പറേഷൻ എന്നിവയുമായി മത്സരം കടുപ്പിക്കുകയാണ് യു.പി.എസ്. 
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനിൽനിന്ന് വാണിജ്യ ആവശ്യങ്ങൾക്കായി ഡ്രോണുകൾ പറത്തുന്നതിനുള്ള ലൈസൻസ്  നേടിയെടുത്ത ആദ്യ കമ്പനിയാണ് യു.പി.എസ്. ചില നിയന്ത്രണങ്ങളുണ്ടായിട്ടും വാണിജ്യ ഡെലിവറികൾ നടത്താൻ യു.പി.എസിന് അനുമതി നൽകിയിരിക്കയാണ്. 
നോർത്ത് കരോലിന റാലിയിലെ വേക്ക്‌മെഡ് ഹോസ്പിറ്റൽ കാമ്പസിനകത്ത് കഴിഞ്ഞ മാർച്ച് മുതൽ 1,500 വാണിജ്യ ഡെലിവറികൾ ഡ്രോൺ വഴി യു.പി.എസ് നടത്തിയിട്ടുണ്ട്. കൂടുതൽ ആകാശ ഡെലിവറി അവസരങ്ങൾക്കായി കമ്പനി അമേറിസോഴ്‌സ് ബെർജെൻ കോർപ്പറേഷനുമായും കൈസർ പെർമനന്റെയുമായും ധാരണപത്രങ്ങൾ ഒപ്പിട്ടു.


 

Latest News