Sorry, you need to enable JavaScript to visit this website.

ഇടുക്കിയിൽ യുവാവിനെ കൊന്ന് കുഴിച്ചുമൂടി; ഭാര്യയും സുഹൃത്തും ഒളിവിൽ

റിജോഷ്

ഇടുക്കി- രാജകുമാരിക്ക് സമീപം ശാന്തൻപാറയിൽ യുവാവിനെ കൊന്നു കുഴിച്ചുമൂടി. ശാന്തൻപാറ മുല്ലൂർ വീട്ടിൽ റിജോഷാണ്(37) കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പാണ് റിജോഷിനെ കാണാതായത്. ഇയാളുടെ ഭാര്യ ലിജി, റിസോർട്ട് മാനേജർ വസീം എന്നിവരെ കാണാതായി. പുത്തടി മഷ്‌റൂം ഹട്ട് റിസോർട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തു. കാണാതായവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
 

Latest News