Thursday , December   12, 2019
Thursday , December   12, 2019

പി. അഹമദ് ശരീഫിന്റെ കഥാസമാഹാരം ഷാര്‍ജയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ- മാധ്യമ പ്രവര്‍ത്തകന്‍ പി. അഹമദ് ശരീഫ് രചിച്ച് ലിപി പ്രസിദ്ധീകരിച്ച ''മരണാനന്തരം'' എന്ന ചെറുകഥാ സമാഹാരം എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് സാമൂഹിക പ്രവര്‍ത്തകന്‍ എ.പി. അബ്ദുസമദിനു നല്‍കി ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇന്ത്യയിലെയും ഗള്‍ഫിലെയും പത്രപ്രവര്‍ത്തനമേഖലയിലെ ദീര്‍ഘനാളത്തെ അനുഭവം അദ്ദേഹത്തിന്റെ രചനകളില്‍ പതിഞ്ഞിട്ടുണ്ടെന്ന് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞു.
പി.അഹമദ് ശരീഫ്, മാധ്യമപ്രവര്‍ത്തകരായ കെ.കെ. മൊയ്തീന്‍ കോയ, എം.സി.എ. നാസര്‍, അമ്മാര്‍ കിഴുപറമ്പ് എന്നിവര്‍ പ്രസംഗിച്ചു. അക്ബര്‍, സലാം പാപ്പിനിശ്ശേരി, സുഹൈല്‍, മസ്ഹര്‍ മുഹമ്മദ്, ഇസ്മായില്‍ മേലടി, പുന്നക്കന്‍ മുഹമ്മദലി, നിസാര്‍ ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest News