Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ കടല്‍ക്ഷോഭത്തിന് സാധ്യത, കനത്ത മഴ പെയ്യും

ദുബായ്- കിഴക്കന്‍ യു.എ.ഇയിലും ഒമാനിലും കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഏഴ് അടി വരെ ഉയരത്തില്‍ തിരകള്‍ രൂപം കൊള്ളുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ദുബായ് പോലീസ് മുന്നറിയിപ്പു നല്‍കി. ഒറ്റക്കു കടലില്‍ ഇറങ്ങുകയോ വിജന തീരങ്ങളില്‍ പോകുകയോ അരുത്. മൂടല്‍ഞ്ഞിനു സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.
അടുത്തയാഴ്ച യു.എ.ഇയില്‍ ശക്തമായ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.
ഒമാനിലെ വുസ്ത, തെക്കന്‍ ഷാര്‍ഖിയ മേഖലകളില്‍ രണ്ട് ദിവസത്തിനകം കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്.

 

Latest News