Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

ആത്മഹത്യാ ഭീഷണിയുമായി യുവാവ് കുവൈത്ത് വിമാനത്താവളത്തില്‍

കുവൈത്ത് സിറ്റി- കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവ് പരിഭ്രാന്തി പരത്തി. സ്വന്തം തലക്കുനേരെ തോക്കുചൂണ്ടിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്. അടുത്തേക്ക് വന്നാല്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഇയാള്‍ തോക്കൂ ചൂണ്ടി നടക്കുന്ന വിഡിയോ ഒരു യാത്രക്കാരനാണ് പുറത്തുവിട്ടത്.
യുവാവിനെ ശല്യപ്പെടുത്താതിരുന്ന പോലീസ് 29–ാം നമ്പര്‍ ഗേറ്റിനടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളെ ഈ പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. കുവൈത്തില്‍ സമീപ ദിവസങ്ങളില്‍ രണ്ട് ചെറുപ്പക്കാര്‍ ജീവനൊടുക്കിയ സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നു. കൂടുതല്‍ വ്യക്തത പോലീസ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest News