Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂത്തോൻ തിയേറ്ററുകളിലേക്ക് 

നിവിൻ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ ടൊറന്റോ അടക്കം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാ ചിത്രം തിയേറ്ററുകളിലുമെത്തുന്നു. നവംബർ എട്ടിന് മൂത്തോൻ റിലീസ് ചെയ്യുന്ന കാര്യം നിവിൻ പോളിയും ഫെയ്‌സ്ബുക്കിൽ വ്യക്തമാക്കി. 
ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ സ്‌പെഷ്യൽ പ്രെസന്റേഷൻ നിരയിൽ പ്രദർശിപ്പിച്ച മൂത്തോന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മുംബൈയിൽ നടന്ന ജിയോ മാമി ഫിലിം ഫെസ്റ്റിവലിലും മൂത്തോൻ നിറഞ്ഞ കൈയടി നേടിയിരുന്നു.  
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗീതു മോഹൻദാസിന്റെ ഭർത്താവ് രാജീവ് രവിയാണ്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയാണ് അനുരാഗ് കശ്യപ്. ബി. അജിത് കുമാർ, കിരൺ ദാസ് എന്നിവർ ചേർന്നാണ് സിനിമയുടെ ചിത്രസംയോജനം നിർവ്വഹിച്ചിരിക്കുന്നത്. 
നിരൂപക പ്രശംസ നേടിയ ലയേഴ്‌സ് ഡയസിനുശേഷം ഗീതു മോഹൻദാസ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് മൂത്തോൻ. നിവിൻ പോളിയെ കൂടാതെ സഞ്ജന ദീപു, ശശാങ്ക് അറോറ, ശോഭിത ധുലിപാല, റോഷൻ മാത്യു, ദലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലീസ രാജു തോമസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

 

Latest News