Sorry, you need to enable JavaScript to visit this website.

ജയസൂര്യ ചിത്രത്തിൽനിന്ന് അനു സിതാര പിന്മാറി  

രാജേഷ് മോഹൻ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം തൃശൂർ പൂരത്തിൽനിന്ന് നായിക അനു സിതാര പിന്മാറിയെന്ന് വാർത്ത. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രത്തിൽ ആദ്യം നായികയായി തീരുമാനിച്ചത് സ്വാതി റെഡ്ഢിയെ ആയിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം പിന്നീട് സ്വാതിയെ മാറ്റി അനു സിതാരയെ നായികയാക്കാൻ തീരുമാനിച്ചു. എന്നാൽ ഇപ്പോൾ അനു സിതാരയും ചിത്രത്തിൽനിന്നും പിന്മാറിയിരിക്കുന്നു. തമിഴ് ചിത്രത്തിന്റെ തിരക്കു കാരണമാണത്രെ അനു സിതാരയുടെ പിന്മാറ്റം. ഇതോടെ വീണ്ടും സ്വാതി റെഡ്ഢിയെ തന്നെ നിർമാതാക്കൾ പരിഗണിക്കുകയായിരുന്നു. സ്വാതി ചിത്രത്തിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു. ഷൂട്ടിംഗിനിടെ ജയസൂര്യയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് നിർത്തിവെച്ച ചിത്രീകരണം കഴിഞ്ഞ 12നാണ് പുനരാരംഭിച്ചത്.
പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് തൃശൂർ പൂരം. ചിത്രത്തിന്റെ സംഗീത സംവിധാനവും രതീഷ് വേഗയാണ്. കാമറ പ്രകാശ് വേലായുധൻ.

 

Latest News