ബാലികയുടെ അപകടമരണം സ്‌കൂളിനെ ദുഃഖത്തിലാഴ്ത്തി

ദുബായ്- പിന്നോട്ടെടുത്ത കാറിടിച്ച് സ്‌കൂളിന് സമീപം ഇന്ത്യന്‍ ബാലിക മരിച്ച സംഭവം ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിനടുത്തുള്ള ഗ്രീന്‍ഫീല്‍ഡ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ അധികൃതരേയും വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും നടുക്കി. സ്‌കൂളിന് സമീപത്തെ ഗതാഗത സംവിധാനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ആലോചന പടരാനും സംഭവം ഇടയാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 3.40 നാണ് സംഭവം. നാലുവയസ്സുകാരിയായ ഇന്‍സിയ വജ്ഹി എന്ന കെജി വിദ്യാര്‍ഥിനിയാണ് മരിച്ചത്. മാതാവ് തസ്‌നിം വജ്ഹിക്കൊപ്പം സ്‌കൂളില്‍നിന്ന് പുറത്തേക്ക് വരുമ്പോഴാണ് പിന്നോട്ടെടുത്ത കാറിടിച്ച് കുട്ടി മരിച്ചത്. മാതാവിനെ ഗുരുതര പരിക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച അല്‍ ഖുസൈസ് ഖബറിസ്ഥാനില്‍ ഖബറടക്കി.
സംഭവത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി സ്‌കൂള്‍ അധികൃതര്‍ എല്ലാ രക്ഷിതാക്കള്‍ക്കും കത്തയച്ചു.

 

Latest News