Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതികൂല കാലാവസ്ഥ: കരിപ്പൂരിൽ അഞ്ച്  വിമാനങ്ങൾ തിരിച്ചുവിട്ടു

കൊണ്ടോട്ടി- പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെയുളള അഞ്ച് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. കനത്ത മൂടൽമഞ്ഞാണ് വിമാനങ്ങളുടെ സുരക്ഷിത ലാന്റിങ് തടസ്സപ്പെട്ടത്. 
പുലർച്ചെ 2.55നുളള എയർ അറേബ്യയുടെ ഷാർജ, 3.25 നുളള ഇത്തിഹാദ് എയർവേസിന്റെ അബൂദാബി, 3.40 നുളള ഒമാൻ എയറിന്റെ മസ്‌കത്ത്, നാലിനുളള ഗൾഫ് എയറിന്റെ ബഹ്‌റൈൻ, 5.55നുളള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അബൂദാബി  വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഇവ പിന്നീട് മണിക്കൂറുകൾ കഴിഞ്ഞ് തിരിച്ചെത്തി തുടർ സർവീസ് നടത്തി. 
എന്നാൽ ഷാർജയിലേക്കുളള എയർഅറേബ്യ വിമാനത്തിന്റെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ ഷാർജയിലേക്കുളള ഈ വിമാനം ബുധനാഴ്ച പുലർച്ചെ 1.30ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു.

 

Latest News