ഷാര്‍ജയില്‍ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് ഇന്ത്യക്കാരിയായ അമ്മയ്ക്ക് ദാരുണാന്ത്യം

ഷാര്‍ജ- ഡ്രൈവിങ് ലൈസന്‍സില്ലാത്ത 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ശരീരത്തിലൂടെ കയറി അമ്മ ദാരുണമായി മരിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശിനിയാണ് മരിച്ചത്. ഷാര്‍ജയിലെ മുവെയ്‌ലയില്‍ വെള്ളിയാഴ്ചയാണ് സംഭവമെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. സംഭവ ദിവസം രാവിലെ 8.58നാണ് അടിയന്തര സഹായം തേടി വിളി വന്നതെന്ന് പോലീസ് പറഞ്ഞു. ആംബുലന്‍സ് ടീമും ട്രാഫിക് ഓഫീസര്‍മാരും ഉടന്‍ സ്ഥലത്തെത്തി. യുവതിയെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനമോടിച്ച 17കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ സ്‌കൂളിലെ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്‍ ഡ്രൈവിങ് പഠിച്ചുവരികയായിരുന്നെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കാര്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെ ബ്രെയ്ക്കിനു പകരം അബദ്ധത്തില്‍ അക്‌സിലറേറ്ററില്‍ കാല്‍ അമര്‍ത്തിയതാണ് അപകട കാരണമെന്ന് ബന്ധുക്കളുമായി അടുപ്പമുള്ളവര്‍ പറഞ്ഞതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.
 

Latest News