റിവേഴ്‌സ് എടുത്ത കാറിടിച്ച് ഇന്ത്യന്‍ ബാലികക്ക് ദാരുണ മരണം

ദുബായ്- റിവേഴ്‌സ് എടുത്ത കാറിനടിയില്‍പെട്ട് ദുബായില്‍ നാലു വയസ്സുള്ള ഇന്ത്യന്‍ ബാലിക ദാരുണമായി മരിച്ചു. അമ്മക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചക്ക് ശേഷം ജബല്‍ അലിയിലാണ് സംഭവം. 3.40 നാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതെന്ന് ജബല്‍ അലി പോലീസ് സ്റ്റേഷന്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ആദില്‍ അല്‍ സുവൈദി പറഞ്ഞു.
ആഫ്രിക്കക്കാരിയാണെന്ന് കരുതുന്ന വനിതയാണ് കാറോടിച്ചത്. റിവേഴ്‌സ് എടുക്കുന്നതിനിടെ ആക്‌സിലറേറ്ററില്‍ അറിയാതെ കാല്‍ അമരുകയും വാഹനം അതിവേഗത്തില്‍ കുതിക്കുകയുമായിരുന്നു. അമ്മയും കുട്ടിയും, പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിനും പാഞ്ഞുവന്ന കാറിനും ഇടയില്‍പെട്ട് ചതയുകയായിരുന്നു. കുട്ടി തല്‍ക്ഷണം മരിച്ചു. അമ്മ എന്‍.എം.സി ആശുപത്രിയിലാണ്.
അപകടത്തില്‍ മറ്റു മൂന്നു കാറുകള്‍ കൂടി തകര്‍ന്നു.

 

Latest News