സൗദിയില്‍ 500 റിയാലിന്റെ കെട്ടുകളുമായി വിദേശി പിടിയില്‍

റിയാദ് - ഭീമമായ തുകയുമായി വിദേശിയെ അഫീഫിൽനിന്ന് പട്രോൾ പോലീസ് പിടികൂടി. വിദേശി ഓടിച്ച കാർ സംശയം തോന്നി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്. ഇതിന്റെ ഉറവിടം തെളിയിക്കുന്നതിന് വിദേശിക്ക് സാധിച്ചില്ല.

500 റിയാലിന്റെ നോട്ടുകെട്ടുകളാണ് വിദേശിയുടെ പക്കൽ കണ്ടെത്തിയത്. ലൈസൻസില്ലാത്ത രണ്ടു തോക്കുകളുമായി മറ്റൊരാളെയും അഫീഫിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി പട്രോൾ പോലീസ് പിടികൂടി.


 

Latest News