അബുദബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹം ആലപ്പുഴക്കാരന്

അബുദബി- ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (28.9 കോടി രൂപ) ഒരു സംഘം മലയാളികള്‍ എടുത്ത ടിക്കറ്റിന് അടിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി ശ്രീനു ശ്രീധരന്‍ നായര്‍ക്കാണ് ടിക്കറ്റ് അടിച്ചത്. വെറും 1500 ദിര്‍ഹം ശമ്പളത്തിന് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന28കാരനായ ശ്രീനു സമ്മാന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ്. ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്ന മറ്റു 21 പേര്‍ക്കൊപ്പം ചേര്‍ന്നാണ് ശ്രീനു ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ ഒന്നര കോടി ദിര്‍ഹമിന്റെ അഞ്ചു ശതമാനം ശ്രീനുവിനു ലഭിക്കും. അതായത് 7.5 ലക്ഷത്തോളം ദിര്‍ഹം ശ്രീനുവിനു ലഭിക്കും.

രണ്ടാം സമ്മാനമായ ബിഎംഡബ്ല്യു സീരിസ് 9 നിഷാദ് ഹമീദിന് ലഭിച്ചു. സിദ്ദീഖ് ഒതിയോരത്ത്, അബ്ദുല്‍ റശീദ് കോടാലിയില്‍, രാജീവ് രാജന്‍, ജോര്‍ജ് വര്‍ഗീസ്, സജിത് കുമാര്‍ നായര്‍ എന്നീ മലയാളികളെയും ഇത്തവണ ഭാഗ്യം കടാക്ഷിച്ചു.
 

Latest News