കുരങ്ങന്റെ കയ്യില്‍നിന്ന് കല്ല് താഴെ വീണ്  നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു 

മുസാഫര്‍നഗര്‍-കുരങ്ങന്റെ കയ്യില്‍നിന്ന് വഴുതിയ കല്ല് തലയില്‍ വീണ് നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം. വീടിന്റെ ടെറസ്സിലെത്തിയ കുരങ്ങന്‍ അവിടെ കണ്ട കല്ലെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുരങ്ങന്റെ കയ്യില്‍ നിന്ന് കല്ല് വഴുതി മാതാപിക്കള്‍ക്കൊപ്പം മുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ തലയില്‍ വീഴുകയുമായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കുഞ്ഞിനെയുമെടുത്ത് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Latest News