Sorry, you need to enable JavaScript to visit this website.

പോലീസ് ക്രിമിനലുകളുടെ മേല്‍ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് തെളിഞ്ഞു- ആശിഖ് അബു

കൊച്ചി- കേരളാ പോലീസിന്റെ മാവോയിസ്റ്റ് വേട്ടയില്‍ സിപിഎം പ്രവര്‍ത്തകര്‍ തന്നെ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അഷിഖ് അബു രംഗത്ത്. വാളയാര്‍ കേസിലും മാവോയിസ്റ്റ് വേട്ടയിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെ മേല്‍ ഈ സര്‍ക്കാരിനും നിയന്ത്രണമില്ല എന്നാണ്.  ഭരണകൂട ഭീകരത ഏറെ അനുഭവിച്ച അനുയായികളുടെ പാര്‍ട്ടിക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റാത്തത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആഷിഖ് അബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

വാളയാർ കേസിലും,മാവോയിസ്റ് വേട്ടയിലും, ഒരു പത്രപ്രവർത്തകനെ ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ഐ എ എസ് ഉദ്യോഗസ്ഥൻ കാറിടിച്ചുകൊന്നതിലും തെളിയുന്നത് പോലീസ് ക്രിമിനലുകളുടെയും ബ്യുറോക്രാറ്റുകളുടെയും മേൽ ഈ സർക്കാരിനും നിയന്ത്രണമില്ല എന്ന് തന്നെയാണ്. ഭരണകൂടഭീകരത ഏറെ അനുഭവിച്ച അനുയായികളുള്ള പാർട്ടിക്ക് ഈ കാര്യത്തിൽ ഒരു ചുക്കും ചെയ്യാൻ പറ്റാത്തത് അത്യന്തം പ്രതിഷേധാർഹമാണ്.

Latest News