ഷാര്‍ജ- രാജ്യാന്തര പുസ്തകമേള മൂന്നാം ദിനത്തിലേക്ക് കടന്നതോടെ വന്‍ ജനപ്രവാഹം. അവധി ദിനം പുസ്തക മേളക്കായി മാറ്റിവെച്ച നൂറുകണക്കിനാളുകളാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും എത്തിയത്. മണിക്കൂറുകള്‍ മേളയില്‍ ചെലവഴിച്ചാണ് മിക്കവരും മടങ്ങിയത്.
നടന്‍ സിദ്ദിഖ്, ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരി അനിതാ നായര്‍, മോട്ടിവേറ്റര്‍ മാര്‍ക് മാന്‍സണ്‍, ഗ്രാന്‍ഡ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് എന്നിവര്‍ ശനിയാഴ്ച വിവിധ പരിപാടികളില്‍ പങ്കെടുത്തു. രാവിലെ 9 മുതല്‍ 11 വരെ ബാള്‍ റൂമില്‍ നടന്ന പരിപാടിയില്‍ മാര്‍ക് മാന്‍സണ്‍ ദ് സബ്റ്റ്ല്‍ ഓഫ് റീഡിങ് സക്‌സസ് എന്ന വിഷയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഇന്റലക്ച്വല്‍ ഹാളില്‍ നടന്ന മുഖാമുത്തിലാണു നടന്‍ സിദ്ദിഖ് പങ്കെടുത്തത്. അശ്വമേധം റിവേഴ്‌സ് ക്വിസ് എന്ന ജി.എസ്.പ്രദീപിന്റെ പരിപാടി വൈകിട്ട് 5 മുതല്‍ 7 വരെ ബാള്‍ റൂമിലായിരുന്നു.






