ജമ്മു കശ്മീരിന് പുതിയ ഭൂപടം; ഇന്ത്യയുടെ ഭൂപടവും മാറി

ന്യൂദല്‍ഹി- ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ച നടപടി പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ അതിര്‍ത്തികള്‍ രേഖപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച് വിജ്ഞാപനം ഞായറാഴ്ച ഇറങ്ങി. ഇതോടെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തന്നെ മാറി. നേരത്തെ പാക് അധീക കശ്മീര്‍ എന്നു രേഖപ്പെടുത്തിയിരുന്ന മേഖലയെ പൂര്‍ണമായും ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

പുതിയ കശ്മീര്‍ ഭൂപടം അനുസരിച്ച് കാര്‍ഗില്‍, ലെ എന്നിവ ഒഴികെ മുന്‍ ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായ ബാക്കി എല്ലാ ജില്ലകളും ജമ്മു കശ്മീര്‍ എന്ന പുതിയ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാഗമാണ്. കാര്‍ഗിലും ലെയും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാഗവും.

പുതിയ സംസ്ഥാന വിഭജനത്തോടെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം രണ്ടെണ്ണം വര്‍ധിച്ച് ഒമ്പതായി.
94j1vit8kol3jn9k

Latest News