ലോസ് ആഞ്ചലസ്- ആത്മഹത്യയില്‍നിന്ന് രക്ഷപ്പെടാനുള്ള ഹോട്ട്‌ലൈനില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത് സെക്‌സ് ഹോട്ട് ലൈന്‍. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ബാഡ്ജില്‍ നല്‍കിയ നമ്പറില്‍ ഒരു അക്കത്തിലുണ്ടായ പിശകാണ് രക്ഷാകര്‍ത്താക്കളെ അസ്വസ്ഥരാക്കിയതും കാലിഫോര്‍ണി ഡിസ്ട്രിക്ട് വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ നാണക്കേടിലാക്കിയതും.
മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന മകള്‍ക്ക് ഫോണില്‍ സെക്‌സ് ലൈന്‍ ലഭിച്ചകാര്യം രക്ഷാകര്‍ത്താവ് ജാനെന്‍ ലാവെല്ലെ പ്രാദേശിക ടെലിവിഷന്‍ ചാനലില്‍ അറിയിക്കുകയായിരുന്നു.
മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഐഡി കാര്‍ഡുകളില്‍ ആത്മഹത്യ തടയുന്നതിനുള്ള ഹോട്ട്ലൈനിനായി തെറ്റായ ഫോണ്‍ നമ്പറാണ് നല്‍കിയിരിക്കുന്നതെന്ന് ലങ്കാസ്റ്റര്‍ യൂനിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്റ്റ് അധികൃതര്‍ സ്ഥിരീകരിച്ചു.
പഴയ ബാഡ്ജുകള്‍ തിരിച്ചുവാങ്ങി പുതിയ നമ്പര്‍ ചേര്‍ത്ത് തിരികെ നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.






