ദുബായ്- മാസം 1,59,000 ദിര്‍ഹം ശമ്പളം. അതും ഒരു സാധാരണ സര്‍ക്കാര്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരന്. യു.എ.ഇ മാനവശേഷി വകുപ്പിന്റെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്ന താസ്-ഹീലിലെ എമിറേറ്റുകാരനായ ജോലിക്കാരനാണ് ഭീമമായ ശമ്പളം നേടി വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.
താസ്-ഹീലില്‍ നടക്കുന്ന ഓരോ ഇടപാടിനും ജീവനക്കാരന് 45 ദിര്‍ഹം കമ്മീഷന്‍ ലഭിക്കും. പ്രതിദിനം ശരാശരി 141 ഇടപാടുകളാണ് ഇദ്ദേഹം നടത്തിയത്. മാസം ഇത് 3500 കവിഞ്ഞു.
മണിക്കൂറില്‍ 20 അപേക്ഷള്‍ ഇദ്ദേഹം ദിവസേന കൈകാര്യം ചെയ്തു. മാസാവസാനമായപ്പോള്‍ അക്കൗണ്ടിലെത്തിയത് ഒരുലക്ഷത്തി അമ്പത്തൊമ്പതിനായിരം ദിര്‍ഹം.
ഈ ശമ്പളക്കാരന്റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.