ദുബായ്- വിവാഹ വാഗ്ദാനം നല്‍കി കാമുകിയെ പീഡിപ്പിച്ച കേസില്‍ ജോര്‍ദാന്‍ പൗരന് ദുബായ് പ്രാഥമിക കോടതി 25 വര്‍ഷം തടവ് വിധിച്ചു. 36 കാരനായ പ്രതിയെ തടവിന് ശേഷം നാടുകടത്തും.
മൊറോക്കന്‍ സ്വദേശിയായ 37 കാരിയായ സെയില്‍സ് വുമണിനെയാണ് പീഡിപ്പിച്ചത്. 2019 ജൂലൈ 28ന് ആയിരുന്നു സംഭവം. അല്‍ റാഷിദിയ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തത്.
ജോലിചെയ്യുന്ന ഷോപ്പിംഗ് സെന്ററില്‍ പരിചയപ്പെട്ട വനിതയെ മദ്യലഹരിയിലാണ് ഇയാള്‍ പീഡിപ്പിച്ചത്. വിവാഹ വാഗ്ദാനം നല്‍കിയ പ്രതി വനിതയെ തന്റെ ഫഌറ്റിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് ശാരീരികമായി കീഴടക്കുകയായിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.






