Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ അടുത്ത സിനിമ നിര്‍മ്മിക്കുന്നത് ആസിഫ് അലി

കൊച്ചി- മലയാള സിനിമയില്‍ അഭിനയത്തില്‍ നിന്ന് നിര്‍മ്മാണത്തിലേക്ക് കാല്‍വെപ്പ് നടത്തിയ നട•ാരിലൊരാളായി മാറിയിരിക്കുകയാണ് ആസിഫ് അലിയും. കോഹിനൂര്‍, കവി ഉദ്ദേശിച്ചത് എന്ന രണ്ട് ചിത്രങ്ങള്‍ ആസിഫ് അലി നിര്‍മിച്ചിരുന്നു. ഈ സിനിമകള്‍ രണ്ടും ആസിഫ് തന്നെ പ്രധാന വേഷത്തിലെത്തിയവയായിരുന്നു. ഇപ്പോഴിതാ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിലീപിന്റെ പുതിയ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുകയാണ് ആസിഫ്.മാസ്റ്റര്‍ ഡയറക്റ്റര്‍ ജോഷി സംവിധാനം ചെയ്യുന്ന ഈ ദിലീപ് ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നവംബര്‍ അവസാനത്തോടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആസിഫ് നായകനായെത്തുന്ന അണ്ടര്‍ വേള്‍ഡ് നാളെ തീയേറ്ററുകളിലെത്തും. 
2017 ല്‍ വന്ന 'കാറ്റി'ന് ശേഷം വരുന്ന അരുണ്‍കുമാര്‍ അരവിന്ദ് ചിത്രമാണ് അണ്ടര്‍ വേള്‍ഡ്. അമല്‍ നീരദിന്റെ 'സി.ഐ.എ'യുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിയ്‌ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്‌സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

Latest News