Sorry, you need to enable JavaScript to visit this website.

പുതുമുഖങ്ങളുമായി കേരളം സന്തോഷ് ട്രോഫിക്ക്

കൊച്ചി- സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇരുപതംഗ ടീമിനെ കേരളാ ടീമിനെ ഗോള്‍കീപ്പറും കണ്ണൂര്‍ സ്വദേശിയുമായ വി. മിഥുന്‍ നയിക്കും. യുവതാരങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയ ടീമില്‍ 12 പുതുമുഖങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം യോഗ്യതാ റൗണ്ടില്‍ പുറത്തായ ടീമിലെ രണ്ടു പേര്‍ മാത്രമാണ് ഇടം നേടിയത്. എട്ടു താരങ്ങള്‍ക്ക് മുമ്പ് സന്തോഷ് ട്രോഫി കളിച്ച പരിചയമുണ്ട്. ഏഴു പേര്‍ അണ്ടര്‍-21 താരങ്ങളാണ്. 2018 ല്‍ കിരീടം നേടിയ ടീമിലും മിഥുന്‍ അംഗമായിരുന്നു.
ടീം: (താരം, ക്ലബ്ബ്, സ്വദേശം എന്ന ക്രമത്തില്‍). ഗോള്‍കീപ്പര്‍മാര്‍: വി.മിഥുന്‍ (എസ്.ബി.ഐ, കണ്ണൂര്‍,  സച്ചിന്‍ സുരേഷ്  (എഫ്.സി കേരള, തൃശൂര്‍)
പ്രതിരോധ നിര: ജിഷ്ണു ബാലകൃഷ്ണന്‍ (കേരള ബ്ലാസ്റ്റേഴ്‌സ്, മലപ്പുറം), വിബിന്‍ തോമസ് (കേരള പൊലീസ്, തൃശൂര്‍), ശ്രീരാഗ് വി.ജി (കേരള പൊലീസ്, മലപ്പുറം), സഞ്ജു.ജി (ഗോകുലം എഫ്.സി, തൃശൂര്‍), അലക്‌സ് സജി (ഗോകുലം എഫ്.സി, വയനാട്), അജിന്‍ ടോം (ചെന്നൈയിന്‍ എഫ്.സി, വയനാട്). മധ്യനിര: അഖില്‍.പി (ഓസോണ്‍ എഫ്.സി, ബംഗളൂരു, എറണാകുളം), ജിജോ ജോസഫ് (എസ്.ബി.ഐ,തൃശൂര്‍), ഹൃഷിദത്ത് (കേരള ബ്ലാസ്റ്റേഴ്‌സ്, തൃശൂര്‍), ജിതിന്‍ എം.എസ് (തൃശൂര്‍), റിഷാദ് പി.പി (സാറ്റ് തിരൂര്‍, മലപ്പുറം), ലിയോണ്‍ അഗസ്റ്റിന്‍ (ബംഗളൂരു എഫ്.സികോഴിക്കോട്), താഹിര്‍ സമാന്‍ (ഗോകുലം എഫ്.സി, കോഴിക്കോട്), എമില്‍ ബെന്നി (ഗോകുലം എഫ്.സി, വയനാട്), റോഷന്‍ വി ജിജി (എഫ്.സി കേരള,തൃശൂര്‍).  മുന്നേറ്റ നിര: മൗസൂഫ് നൈസാന്‍ (എഫ്.സി കേരളതൃശൂര്‍), വിഷ്ണു പി.വി (ഗോകുലം എഫ്.സി, കാസറഗോഡ്). ഷിഹാദ് നെല്ലിപ്പറമ്പന്‍ (ഗോകുലം എഫ്.സി, മലപ്പുറം). 
മുന്‍ ഗോകുലം കേരളാ എഫ്.സി പരിശീലകന്‍ ബിനോ ജോര്‍ജാണ് പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹ പരിശീലകനാണ്. 
നവംബര്‍ അഞ്ച് മുതല്‍ പത്തു വരെ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങള്‍.  ടീം കോഴിക്കോട് ദേവഗിരി കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തും.  
ജനുവരി 10 ന് മിസോറമിലെ ഐസ്വാളിലാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ആരംഭിക്കുക. ദക്ഷിണ മേഖലയില്‍ നിന്ന് രണ്ടു ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറും. 2018 ല്‍ ചാമ്പ്യന്മാരായ കേരളത്തിന് കഴിഞ്ഞ തവണ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാന്‍ സാധിച്ചിരുന്നില്ല. 
  

Latest News