ജന പിന്തുണയുടെ പേരില്‍ ജനാധിപത്യവിരുദ്ധത പാടില്ല- ഒര്‍ഹാന്‍ പാമുക്

ഷാര്‍ജ- ജനങ്ങള്‍ വോട്ടു ചെയ്തുവെന്നതിന്റെ മറവില്‍ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ കാണിക്കുന്നത് ആശാസ്യമല്ലെന്ന് സാഹിത്യ നൊബേല്‍ ജേതാവും തുര്‍ക്കി എഴുത്തുകാരനുമായ ഒര്‍ഹാന്‍ പാമുക്. ലോകത്തിന്റെ പല ഭാഗത്തും തീവ്രവലതുപക്ഷക്കാര്‍ അധികാരത്തില്‍ വരുന്നത് ആശങ്കാജനകമാണ്.
ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മോഡി ജനപ്രിയ ഭരണാധികാരിയാണ്. എന്നാല്‍  ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരായ നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇന്ത്യയില്‍ മുസ്‌ലിംകളാണെങ്കില്‍ തുര്‍ക്കിയില്‍ കുര്‍ദുകളാണ് ദുരിതം അനുഭവിക്കുന്നത്. ലോകത്തുടനീളം രാഷ്ട്രീയ സംഘര്‍ഷവും അഭയാര്‍ഥി പ്രവാഹവും പേടിപ്പെടുത്തുന്നതാണ്. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ജീവിതം മാത്രമല്ല, നിരത്തില്‍ താമസിക്കുന്നവരുടെ ജീവിതവും മൂല്യമുള്ളതാണ്.
മലയാളത്തില്‍ തന്റെ കൃതികള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അമ്പരിക്കുന്നതാണെന്നും അതില്‍ തനിക്ക് സന്തോഷവും നന്ദിയുമുണ്ടെന്നും പാമുക് പറഞ്ഞു.

 

Latest News