Sorry, you need to enable JavaScript to visit this website.

ക്യാര്‍ ദുര്‍ബലം, ഒമാനില്‍ കനത്ത മഴ

മസ്‌കത്ത്- ക്യാര്‍ ചുഴലിക്കാറ്റിന് ശക്തികുറഞ്ഞെങ്കിലും ഒമാനിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. പലേടത്തും കടല്‍ പ്രക്ഷുബ്ധമാണ്. കടല്‍ വെള്ളം ഇരച്ചുകയറുന്നതിനാല്‍ മത്ര തീരദേശ റോഡ് റോയല്‍ ഒമാന്‍ പോലീസ് അടച്ചു.
ഒമാന്‍ കടലില്‍ രാത്രി മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ തിരമാല പൊങ്ങിയത്. അറബിക്കടലില്‍ ഇത് ആറു മുതല്‍ എട്ടു മീറ്റര്‍ വരെയായിരുന്നു.
സുഹാറിലെ അല്‍ ശിസ്‌വ ഖൗര്‍–അല്‍ സിയാബി എന്നിവക്കിടയിലെ തീരദേശ റോഡ് താത്കാലികമായി അടച്ചതായി സുഹാര്‍ മുനിസിപ്പാലിറ്റി അറിയിച്ചു. മത്രയില്‍ അടച്ച റോഡിന് പകരം അല്‍ ബുസ്താന്‍ വാദി കബീര്‍ റോഡ് ഉപയോഗിക്കണമെന്ന് പോലീസ് അറിയിച്ചു.
തിങ്കളാഴ്ച മുതലാണ് ക്യാറിന്റെ പ്രത്യാഘാതം രാജ്യത്തെ ബാധിച്ചുതുടങ്ങിയത്. കുറച്ചു ദിവസം ഇത് തുടരും. ദോഫാറിലടക്കം വ്യാപകമായ മഴ, കടലാക്രമണം തുടങ്ങിയവ ഉണ്ടാകും.
സുഹാറിലെ ജൂബില പാര്‍ക്കിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കടല്‍ വെള്ളം ഇരച്ചുകയറാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

 

Latest News