Sorry, you need to enable JavaScript to visit this website.

മലപ്പുറം സ്വദേശിയായ നവവരൻ റിയാദിലെ മുറിയിൽ മരിച്ച നിലയിൽ

സുബൈർ

റിയാദ്- റിയാദ് ഹറാജിൽ സോഫ കമ്പനിയിൽ ജോലി ചെയ്യുന്ന മലപ്പുറം ആനക്കയം പന്തല്ലൂർ കിഴക്കുംപറമ്പ് ചെറുകപ്പള്ളി സുബൈർ (26) റൂമിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തി.ഇന്ന് വൈകിട്ടാണ് സംഭവം. വിവാഹം കഴിഞ്ഞ് 16നാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മൂസ - ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ ഹിബ. ആശിഖ്, മുനീർ, ശരീഫ സഹല സഹോദരങ്ങളാണ്. മയ്യിത്ത് ഇവിടെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, യൂനുസ് ഇരുമ്പുഴി എന്നിവർ പൂർത്തിയാക്കി വരുന്നു.

Latest News