Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ ഇന്ധനവിലയില്‍ നേരിയ കുറവ്

അബുദാബി- യു.എ.ഇയില്‍ നവംബറിലെ ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 3 മുതല്‍ 4 ഫില്‍സ് വരെയും ഡീസലിന് 3 ഫില്‍സുമാണ് കുറച്ചിരിക്കുന്നത്.
പുതുക്കിയ നിരക്ക് ഇങ്ങനെ: (പഴയ വില ബ്രാക്കറ്റില്‍). സൂപ്പര്‍ 98 പെട്രോള്‍ ലീറ്ററിന്: 2.20 ദിര്‍ഹം (2.24), സ്‌പെഷ്യല്‍ 95: 2.09 ദിര്‍ഹം (2.12), ഡീസല്‍ ലീറ്ററിന് 2.38 ദിര്‍ഹം (2.41) എന്നിങ്ങനെയാണ് നിരക്ക്. മൂല്യവര്‍ധിത നികുതി ഉള്‍പെടെയുള്ള നിരക്കാണിത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയനുസരിച്ച് അതത് മാസം യോഗം ചേര്‍ന്നാണ് അടുത്ത മാസത്തെ ഇന്ധന വില നിശ്ചയിക്കുന്നത്.

 

Latest News