ദുബായില്‍ ഏഴു വയസ്സുകാരനെ നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച വീട്ടു ജോലിക്കാരി പിടിയില്‍

ദുബായ്- സ്‌പോണ്‍സറുടെ മകനായ ഏഴു വയസ്സുകാരന്‍ ബാലനെ അടിക്കുകയും നഗ്നനാക്കി മൊബൈലില്‍ വിഡിയോ ചിത്രീകരിക്കുകയും ചെയ്ത കുറ്റത്തിന് ഫിലിപ്പിനോ വീട്ടു ജോലിക്കാരിക്കെതിരെ കേസ്. അല്‍ വര്‍ഖയില്‍ വീട്ടിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ട് മുറിയിലെത്തിയ പിതാവാണ് വേലക്കാരിയുടെ ചെയ്തി കയ്യോടെ പിടികൂടിയത്. ഉടന്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കൊമോറോസ് ഐലന്‍ഡ് സ്വദേശിയാണ് 32കാരനായ പിതാവ്. വേലക്കാരിയുടെ മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യം കണ്ട് ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായി ദുബായ് പബ്ലിക് പ്രൊസിക്യൂഷന്‍ പറഞ്ഞു. മര്‍ദനം, അശ്ലീല ദൃശ്യം പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് വേലക്കാരിക്കു മേല്‍ ചുമത്തിയിരിക്കുന്നത്. എന്നാല്‍ കോടതി മുറിയില്‍ യുവതി കുറ്റം നിഷേധിച്ചു. കേസ് നവംബര്‍ അഞ്ചിലേക്കു മാറ്റി.
 

Latest News