ദീപാവലി ആഘോഷത്തില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് ദുബായ് പോലീസ് Video

ദുബായ്- ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഞായറാഴ്ച രാത്രി നടന്ന വമ്പന്‍ ദീപാവലി ഫെസ്റ്റിവലില്‍ ദുബായ് പോലീസിന്റെ ബാന്‍ഡ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത് ശ്രദ്ധേയമായി. കാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ ആഘോഷത്തിനായി ഇവിടെ എത്തിയിരുന്നു. ഇവര്‍ക്കു മുമ്പില്‍ ദുബായ് പോലീസ് സംഘം നടത്തിയ പ്രകടനം ഏറെ കയ്യടി നേടി. വിഡിയോ വൈറലാകുകയും ചെയ്തു. 

ദുബായ് ടൂറിസവും ഇന്ത്യന്‍ കോണ്‍സുലേറ്റും ചേര്‍ന്നാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. പോലീസ് ബാന്‍ഡ് സംഘത്തോടൊപ്പം മൈതാനത്ത് തിങ്ങിനിറഞ്ഞ ഇന്ത്യക്കാരും ജനഗണമന ഏറ്റുപാടി.

Also Read I  ദീപാവലിയില്‍ കുളിച്ച് ദുബായ്

Latest News