Sorry, you need to enable JavaScript to visit this website.

നിയമസഭാ സമ്മേളനം ഇന്നു തുടങ്ങും; പുതിയ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം- പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നവംബര്‍ 21 വരെ നടക്കുന്ന സമ്മേളനത്തില്‍ സുപ്രധാ ബില്ലുകളും 16 ഓര്‍ഡിനന്‍സുകളും അവതരിപ്പിക്കും. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച അഞ്ച് പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞയും തിങ്കളാഴ്ച നടക്കും. രാവിലെ പത്തിനാണ് ചടങ്ങ്. യുഡിഎഫ് അംഗങ്ങളായ എം സി ഖമറുദ്ദീന്‍ (മഞ്ചേശ്വരം), ടി.ജെ വിനോദ് (എറണാകുളം), ഷാനിമോള്‍ ഉസ്മാന്‍ (അരൂര്‍), എല്‍ഡിഎഫ് അംഗങ്ങളായ വി.കെ പ്രശാന്ത് (വട്ടിയൂര്‍കാവ്), കെ യു ജനീഷ് കുമാര്‍ (കോന്നി) എന്നിവരാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

Also Read I സത്യപ്രതിജ്ഞ ഏത് ഭാഷയിൽ? ആശയക്കുഴപ്പത്തിൽ ഖമറുദ്ദീൻ

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവം, മാര്‍ക്കുദാന വിവാദം തുടങ്ങി വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെതിരെ ആയുധമാക്കും. വാശിയേറിയ ഭരണപക്ഷ-പ്രതിപക്ഷ പോരാട്ടത്തിനാകും സഭ സാക്ഷ്യം വഹിക്കുക. ഉപതെരഞ്ഞെടുപ്പു ഫലം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. 91 എംഎല്‍എമാരുടെ പിന്തുണയോടെ അധികാരമേറ്റ സര്‍ക്കാരിനിപ്പോള്‍ 93 എംഎല്‍എമാരുടെ അംഗബലമുണ്ട്.

Latest News