കണ്ണൂർ- മദ്രസാ വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പള്ളി ഇമാം അറസ്റ്റിൽ. തളിപ്പറമ്പിൽ ജോലി ചെയ്യുന്ന തൃശൂർ ചാവക്കാട് സ്വദേശി പാണന്റെ പീടികയിൽ മുഹമ്മദ് സിറാജുദ്ദീനെ (26)യാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 29 നാണ് മദ്രസയിൽ വെച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. കുട്ടി വീട്ടിൽ ചെന്ന് വിവരം പറഞ്ഞുവെന്നറിഞ്ഞ ഖത്തീബ് ഒളിവിൽ പോയി. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹരജി ഫയൽ ചെയ്തുവെങ്കിലും കോടതി ഹരജി നിരാകരിക്കുകയായിരുന്നു. ഇയാളെ റിമാന്റ് ചെയ്തു.






