ഹൈദരാബാദ്- ധ്രുവീകരണ രാഷ്ട്രീയം ഒഴിവാക്കി ബി.ജെ.പി ഇനിയെങ്കിലും സാമ്പത്തിക രംഗവും ഗ്രാമീണ മേഖലയും ശ്രദ്ധിക്കണമെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
മഹാരാഷ്ട്ര തൂത്തുവരുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നതെങ്കിലും പ്രതീക്ഷിച്ച ഫലം അവര്‍ക്ക് ലഭിച്ചിട്ടില്ല. ബി.ജെ.പി ഹരിയാനയില്‍ പരാജയപ്പെട്ടിരിക്കയാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രകടനം മെച്ചപ്പെടുത്തിയെന്നും മേഖലാതല നേതാക്കളാണ് ഇതിനു സഹായിച്ചതെന്നും ഉവൈസി പറഞ്ഞു.






