റിയാദ് - സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കു വേണ്ടി കര്‍ശന പരിശോധന ആരംഭിച്ചു. ഇന്നലെ വിവിധ പ്രവിശ്യകളില്‍ നടത്തിയ റെയ്ഡുകളില്‍ നിരവധി പേര്‍ പിടിയിലായി. നുഴഞ്ഞുകയറ്റക്കാരും ഇഖാമ കാലാവധി അവസാനിച്ചവരും സ്‌പോണ്‍സര്‍ മാറി ജോലി ചെയ്തവരുമാണ് അറസ്റ്റിലായത്.
ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് പിഴകളും തടവും പ്രവേശന വിലക്കുമില്ലാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരം നല്‍കിയ 90 ദിവസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പിന്നീട് ഒരു മാസം നീട്ടിയിരുന്നു.
പാസ്‌പോര്‍ട്ടുകള്‍ പുതുക്കുന്നതിനും താല്‍ക്കാലിക യാത്രാ രേഖകള്‍ ലഭിക്കുന്നതിനും നേരിട്ട കാലതാമസം കണക്കിലെടുത്തും വിദേശ രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചും നീട്ടിയ ഒരു മാസമാണ് ഇപ്പോള്‍ അവസാനിച്ചത്.