ബഖാല സ്വദേശി വല്‍ക്കരണം ഉടന്‍; ആദ്യവര്‍ഷം 20,000 സൗദികള്‍ക്ക് തൊഴില്‍

റിയാദ് - ബഖാലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുക വഴി ആദ്യ വര്‍ഷം ചുരുങ്ങിയത് 20,000 സൗദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് കണക്കാക്കുന്നതായി വിദഗ്ധര്‍. ബഖാലകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പാക്കുന്ന തീരുമാനം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഭക്ഷ്യവസ്തുക്കളും മറ്റും വിക്കുന്ന മൊബൈല്‍ യൂനിറ്റുകളില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണത്തിനുള്ള തീരുമാനവും വൈകാതെ മന്ത്രാലയം നടപ്പാക്കും. ഈ മേഖലയില്‍ ആറായിരത്തിലേറെ സൗദികള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
 

Latest News