Sorry, you need to enable JavaScript to visit this website.

അഡ്വക്കറ്റ് ജനറലിന് ക്യാബിനറ്റ് പദവി

തിരുവനന്തപുരം- കേരളത്തിൽ അഡ്വക്കേറ്റ് ജനറലിന് ക്യാബിനറ്റ് പദവി കൊടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ അഡ്വക്കേറ്റ് ജനറൽ സി പി സുധാകർ പ്രസാദിന് ക്യാബിനറ്റ് പദവിയും ആനുകൂല്യങ്ങളും ലഭിക്കും. സംസ്ഥാനത്ത് മന്ത്രിമാർക്ക് പുറമേ ക്യാബിനറ്റ് പദവി ലഭിച്ച പദവികളുടെ എണ്ണം ഇതോടെ അഞ്ചായി.

ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ, മുന്നോക്ക സമുദായ കമ്മീഷൻ ചെയർമാൻ ആർ ബാലകൃഷ്ണപിള്ള, സർക്കാർ ചീഫ് വിപ്പ് ആർ രാജൻ, ദൽഹിയിലെ സംസ്ഥാനത്തിന്റെ പ്രതിനിധി സമ്പത്ത് എന്നിവർക്കാണ് നിലവിൽ ക്യാബിനറ്റ് പദവിയുള്ളത്. നിയമവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണ് നടപടി. രണ്ട് മാസം മുമ്പ് സമാനമായ നിർദ്ദേശം വന്നപ്പോൾ എതിർപ്പ് ഉയർന്നതിനെ തുടർന്ന് സർക്കാർ പിൻമാറിയതായിരുന്നു.
 

Latest News