Sorry, you need to enable JavaScript to visit this website.

ജിദ്ദ - കോഴിക്കോട്, കൊച്ചി സർവീസുകൾ ഡിസംബർ 10 മുതൽ പുതിയ ടെർമിനലിൽനിന്ന്

ജിദ്ദ - സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) സർവീസുകൾ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ പുതിയ ടെർമിനലിലേക്ക് മാറ്റുന്ന പദ്ധതിയുടെ മൂന്നാം ഘട്ടം അടുത്ത മാസം മൂന്നു മുതൽ നടപ്പാക്കി തുടങ്ങും. ഏതൻസ്, റോം, ഫ്രാങ്ക്ഫർട്ട്, ജനീവ, മ്യൂണിച്ച്, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് മൂന്നാം ഘട്ടത്തിൽ പുതിയ ടെർമിനലിലേക്ക് മാറ്റുന്നത്. നാലാം ഘട്ടം അടുത്ത മാസം മധ്യം മുതൽ നടപ്പാക്കി തുടങ്ങും. ദമാം, അൽഖസീം, കയ്‌റോ, ഖാർത്തൂം, കുവൈത്ത്, നെയ്‌റോബി, ബെയ്‌റൂത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നാലാം ഘട്ടത്തിൽ പുതിയ ടെർമിനലിലേക്ക് മാറ്റുക. 
അഞ്ചാം ഘട്ടം ഡിസംബർ പത്തിന് ആരംഭിക്കും. ഇസ്താംബൂൾ, അങ്കാറ, ജോഹന്നസ്ബർഗ്, തൂനിസ്, മുംബൈ, ദൽഹി, കോഴിക്കോട്, ലഖ്‌നൗ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഈ ഘട്ടത്തിൽ പുതിയ ടെർമിനലിലേക്ക് മാറ്റുക. ആറാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ 20 ന് ആരംഭിക്കും. ഈ ഘട്ടത്തിൽ ഗ്വാങ്‌ഷോ, ജക്കാർത്ത, കൊളംബോ, ധാക്ക, ഇസ്‌ലാമാബാദ്, ന്യൂയോർക്ക്, കറാച്ചി, കുലാലംപുർ, ലോസ്ആഞ്ചൽസ്, ലാഹോർ, ലണ്ടൻ, മാഞ്ചസ്റ്റർ, മദീന, മാൽദ്വീപ്‌സ്, മനില, മൗറീഷ്യസ്, മുൾട്ടാൻ, പെഷാവർ, റിയാദ്, സിംഗപ്പൂർ, അഡിസ് അബാബ, അൾജിയേഴ്‌സ്, പാരിസ്, കസാബ്ലാങ്ക, ദുബായ്, മഡ്രീഡ്, പോർട്ട് സുഡാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുതിയ ടെർമിനലിലേക്ക് മാറ്റും. ആഭ്യന്തര സർവീസുകളിൽ ശേഷിക്കുന്ന ജിദ്ദ-ദമാം, അൽഖസീം സർവീസുകൾ നവംബർ മധ്യത്തിലും ജിദ്ദ-മദീന, റിയാദ് സർവീസുകൾ ഡിസംബർ പത്തിനും പുതിയ ടെർമിനലിലേക്ക് മാറ്റും. 
നിലവിൽ 21 ആഭ്യന്തര സെക്ടറുകളിലേക്കും ഏഴ് അന്താരാഷ്ട്ര സെക്ടറുകളിലേക്കുമുള്ള സൗദിയ സർവീസുകൾ ഒന്നാം നമ്പർ ടെർമിനലിൽ നിന്നാണ് നടത്തുന്നത്. അബുദാബി, മനാമ, മസ്‌കത്ത് അന്താരാഷ്ട്ര സർവീസുകളാണ് ആദ്യം പുതിയ ടെർമിനലിലേക്ക് മാറ്റിയത്. ഇർബീൽ, ശറമുശ്ശൈഖ്, ഒമാൻ, അലക്‌സാൺട്രിയ സർവീസുകളും പിന്നീട് ഇവിടേക്ക് മാറ്റി. 
മറ്റു സൗദി വിമാന കമ്പനികളുടെ സർവീസുകൾ ഈ വർഷാവസാനത്തോടെ പുതിയ ടെർമിനലിലേക്ക് മാറ്റിത്തുടങ്ങും. വിദേശ വിമാന കമ്പനികളുടെ സർവീസുകൾ അടുത്ത വർഷം ആദ്യ പാദത്തിൽ നോർത്ത് ടെർമിനലിൽ നിന്ന് പുതിയ ടെർമിനലിലേക്ക് മാറ്റിത്തുടങ്ങും.

Latest News