Sorry, you need to enable JavaScript to visit this website.

റിയാദ് സീസൺ: ബോളിവാർഡിൽ തിങ്കളാഴ്ച സൗജന്യ പ്രവേശനം

റിയാദ് ബോളിവാർഡിൽ നിന്നുള്ള ദൃശ്യം.

റിയാദ്- റിയാദ് സീസണിനോടനുബന്ധിച്ച് ബോളിവാർഡിലേക്ക് തിങ്കളാഴ്ച ദിവസങ്ങളിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മറ്റെല്ലാ ദിവസങ്ങളിലും അമ്പത് റിയാലാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അമ്പത് റിയാൽ ടിക്കറ്റെടുക്കുന്നവർക്ക് റസ്റ്റോറന്റുകളിൽ നിന്നും കോഫി ഷോപ്പുകളിൽ നിന്നും ഭക്ഷണം വാങ്ങാം. സിനിമയിലും മറ്റു പരിപാടികളിലും പങ്കെടുക്കാൻ ടിക്കറ്റെടുത്തവർക്കും സൗജന്യ പ്രവേശനം അനുവദിക്കും.
20,000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിക്കടുത്ത ഹിത്തീൻ ഏരിയയിൽ ഒരുക്കിയ ഷോപ്പിംഗ് കോപ്ലക്‌സാണ് റിയാദ് ബോളിവാർഡ്. പഞ്ചനക്ഷത്ര ഹോട്ടൽ, വൻകിട റസ്‌റ്റോറന്റുകൾ, ഓപൺ തിയേറ്റർ, ഹെൽത്ത് ക്ലബ്, ജലധാര എന്നിവ നഗരിയെ ആകർഷകമാക്കുന്നു.
വിന്റർ വണ്ടർ ലാന്റിൽ ഇന്നലെ മുതൽ വിവിധ വിനോദ പരിപാടികൾക്ക് തുടക്കമായി. വിവിധ പ്രായക്കാർക്കനുസരിച്ച് 42 ഓളം വിനോദ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഐസ് സ്‌കേറ്റിംഗ് റിംഗുകൾ, തിയേറ്റർ, മാർവൽ വേൾഡ്, സ്‌നൗ പാർക്ക്, ഊഞ്ഞാൽ തുടങ്ങിയവ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കിംഗ് ഫഹദ്് റോഡിൽ അൽഗദീർ ഏരിയയിൽ 2,00,000 മീറ്റർ സ്‌ക്വയറിൽ ലണ്ടൻ കാലാവസ്ഥയിലാണ് നഗരി തയാറാക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാത്രി 9.30ന് കരിമരുന്ന് പ്രയോഗം വണ്ടർലാന്റിലെ ആകർഷകമാണ്. ലൂനാ സിനിമയിലും സന്ദർശകരുടെ തിരക്കുണ്ട്.
 

Tags

Latest News