Sorry, you need to enable JavaScript to visit this website.

ആമ്പൽ പൂക്കളെ തേടി

മീനച്ചിലാറിന്റെ തീരത്തെ, കുളപ്പുരക്കടവിലെ വള്ളക്കടവിൽ നാലുവയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ആദ്യമായി വള്ളത്തിൽ കയറിയത് ഇന്നും ഓർക്കുന്നു. വള്ളം കടന്നു കുമ്മനത്തുള്ള പുതിയ വാസസ്ഥലത്തേക്കു പോകാൻ. കൊച്ചുകുട്ടിയുടെ ജിജ്ഞാസയോടെ വള്ളത്തിലേക്ക് ചാടിക്കയറിയതും വീഴാതിരിക്കാൻ മാതൃവാത്സല്യത്തിന്റെ കരങ്ങൾ എന്നിലേക്ക് നീങ്ങി വന്നതും മായാത്ത ഓർമച്ചിത്രങ്ങളാണ് മനസ്സിൽ. 
ഓളപ്പരപ്പുകളെ വകഞ്ഞു മാറ്റി നീങ്ങിയ വള്ളത്തിലെ തുഴച്ചിൽക്കാരന്റെ കാതിലെ ചുവന്ന കടുക്കൻ സായാഹ്നവെയിലിൽ തട്ടി മഴവിൽ വർണ്ണങ്ങൾ വിരിക്കുന്നുണ്ടായിരുന്നു. ആഫ്രിക്കൻ പായലുകൾ നിറഞ്ഞ സമയമായിരുന്നു അത്. അവയിലെ ചെറിയ വയലറ്റ് പൂക്കൾ പറിക്കുവാൻ ആവേശത്തോടെ വെള്ളത്തിൽ എത്തിപ്പിടിക്കുവാൻ നോക്കിയത് ഓർമിക്കാൻ സുഖമുള്ള ഒരു നനുത്ത സ്മരണയാണ്. 
ആറ്റുവഞ്ചികൾ നിറഞ്ഞ മീനച്ചിലാറും കുമരകവും ഏതൊരു കേരളീയ ഗ്രാമത്തെപ്പോലെ പ്രകൃതിഭംഗിയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല. ഇത്തവണയും പ്രിയ സുഹൃത്തുക്കളായ അജിതയുടെയും ജോസഫിന്റെയും കൂടെ മക്കളുമൊത്തു മീനച്ചിലാറിൻ തീരത്തു കൂടിയൊരു സായാഹ്ന സവാരിക്കു പോയി. ആമ്പൽ പൂക്കളെ കൺകുളിർക്കെ കാണുകയായിരുന്നു ലക്ഷ്യം. നിർഭാഗ്യവശാൽ ഒരു പൂ പോലും കാണാനായില്ല. 


ഇപ്പോഴിതാ കുമരകത്തേക്കു പോകുന്ന വഴി   മലരിക്കൽ ആമ്പൽപ്പൂക്കളുടെ വസന്തകാലം. കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന പാടശേഖരത്ത് പിങ്ക് നിറം വാരിവിതറിയ പോലെ. കശ്മീരിലെ കുങ്കുമപ്പൂക്കളെയോ ഹോളണ്ടിലെ ട്യൂലിപ് പുഷ്പങ്ങളെയോ വെല്ലുന്ന മനോഹാരിത നിറഞ്ഞ ആമ്പൽ പൂവുകൾ. 
ഇവയുടെ മനോഹാരിത നുകരണമെങ്കിൽ രാവിലെ ഒൻപതു മണിക്ക് മുമ്പായി അവിടെ പോകണം. അധികം ആഴമില്ലാത്ത  ഈ പാടശേഖരങ്ങളിൽ ചെറുവഞ്ചിയിലേറി ആമ്പൽപ്പൂക്കൾക്കിടയിലൂടെ പ്രഭാത സവാരിയും ആവാം. തനതു ഗ്രാമഭംഗിയും പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ മലരിക്കലെ ഈ സൗന്ദര്യം നുകരാനുള്ള തിരക്കിലാണ് സഞ്ചാരികൾ. 
ദൈവത്തിന്റെ വരദാനമായ ഈ ദൃശ്യവിരുന്നു ആവോളം നുകരുവാൻ കോട്ടയത്ത് നിന്ന് ഏറെ അധികം യാത്രചെയ്യേണ്ടതില്ല. ഇല്ലിക്കൽ പാലം കഴിഞ്ഞ് കിളിരൂർ റോഡിലായാണ് ഈ പുഷ്പസാഗരം

Latest News