Sorry, you need to enable JavaScript to visit this website.

സാങ്കേതിക സർവകലാശാല നടത്തിപ്പിലും മന്ത്രി ജലീൽ ഇടപെട്ടുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം- സാങ്കേതിക സർവകലാശാല പരീക്ഷാ നടത്തിപ്പിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഇടപെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പരീക്ഷാ നടത്തിപ്പിനും ചോദ്യപേപ്പർ തയ്യാറാക്കുന്നതിനും കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഡീനിന് പരീക്ഷാ നടത്തിപ്പിന്റെ ചുമതല നൽകിയതും ചട്ടവിരുദ്ധമാണ്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെ രഹസ്യസ്വഭാവം നഷ്ടമായി. മന്ത്രിയുടെ ഓഫീസ് നൽകിയ നിർദ്ദേശം വി.സി നടപ്പാക്കിയെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഗവർണർക്ക് വീണ്ടും കത്തുനൽകുമെന്നും ചെന്നിത്തല പറഞ്ഞു.
 

Latest News