Sorry, you need to enable JavaScript to visit this website.

4 വയസ്സുകാരിയുടെ മൃതദേഹം പാത്രത്തില്‍ അടച്ചുവെച്ച നിലയില്‍

ഭുവനേശ്വര്‍- ദുര്‍മന്ത്രത്തിനായി ഒഡീഷയിലെ ജുംക ഗ്രാമത്തില്‍ കുട്ടിയെ കൊലപ്പെടുത്തി. നാല് വയസുള്ള കുട്ടിയുടെ മൃതദേഹമാണ് പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രവാദത്തിനായി അയല്‍വാസികള്‍ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി രക്തം കുടിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന സുന്ദര്‍ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. 
ശനിയാഴ്ച അംഗന്‍വാടിയില്‍ നിന്നെത്തിയ കുട്ടി വീടിന് മുമ്പില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വൈകീട്ടോടെ കുട്ടിയെ കാണാതായി. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ഗ്രാമത്തില്‍ മുഴുവന്‍ തിരഞ്ഞു. തൊട്ടടുത്തുള്ള സംഖ്യ റാണി നാഥിന്റെ വീട്ടില്‍ തെരഞ്ഞപ്പോഴാണ് കുട്ടിയെ പാത്രത്തില്‍ അടച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്. പാത്രത്തില്‍ അടച്ചുവച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ  ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ കൊല്ലുക മാത്രമല്ല, ദുര്‍മന്ത്രവാദത്തിനായി കുഞ്ഞിന്റെ രക്തം ഊറ്റിക്കുടിച്ചു എന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനായി സംഖ്യാ റാണി നാഥിനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

Latest News