കേരള ബ്ലാസ്റ്റേഴ്‌സിന് ഖത്തര്‍ മഞ്ഞപ്പടയുടെ തീം സോംഗ്

ദോഹ- ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആവേശമുണര്‍ന്നു. മലയാളികളുടെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിനായി നാടും നഗരവുമുണര്‍ന്നു കഴിഞ്ഞു. ഖത്തറിലെ മഞ്ഞപ്പട കേരള ബ്ലാസ്‌റ്റേഴ്‌സിനാവേശമായി തീം സോംഗ് പുറത്തിറക്കി. 'ഫ്രം ദ് ലാന്റ് ഒഫ് ഫുട്‌ബോള്‍' എന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട തീം സോംഗ് ഇന്നലെ കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങളുടെ സാന്നിധ്യത്തില്‍ റിലീസ് ചെയ്തു.

ഖത്തറില്‍ സോംഗ് റിലീസ് മഞ്ഞപ്പട ആഘോഷ പരിപാടികള്‍ നടന്നത് റേഡിയോ സുനോ ഓഫീസില്‍ വെച്ചായിരുന്നു. ഗാനത്തിന്റെ ചിത്രീകരണം കൂടുതല്‍ നടന്നതും ഖത്തറില്‍ വെച്ചാണ്. പ്രശസ്ത പിന്നണി ഗായകന്‍ അഫ്‌സലാണ് ഈ ഗാനമാലപിച്ചിരിക്കുന്നത്. യാസിര്‍ അഷ്‌റഫാണ് സംഗീതം. ഖത്തര്‍ മഞ്ഞപ്പടയുടെ ക്ലിന്റണ്‍ ക്ലീറ്റസാണ് വരികള്‍ എഴുതിയിരിക്കുന്നത്. സവാദ് ഖത്തര്‍ മഞ്ഞപ്പടയാണ് വീഡിയോ സംവിധാനം.

 

 

 

Latest News