Sorry, you need to enable JavaScript to visit this website.

ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കം, പങ്കെടുക്കാന്‍ ആയിരങ്ങള്‍

ദുബായ്- ദുബായ് ഫിറ്റ്‌നസ് ചാലഞ്ചിന് ആവേശകരമായ തുടക്കം. ആദ്യദിവസം തന്നെ ആയിരങ്ങള്‍ പങ്കെടുത്തു. പ്രവാസികളടക്കമുള്ള താമസക്കാരെ ആരോഗ്യട്രാക്കില്‍ എത്തിക്കാന്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണു ചാലഞ്ചിനു തുടക്കമിട്ടത്.
അടുത്തമാസം 16 വരെ നീളുന്ന ചാലഞ്ചില്‍ 5,000 ക്ലാസുകളും നാല്‍പതിലേറെ മറ്റു പരിപാടികളും ഉണ്ടാകും. ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ വ്യായാമം ശീലമാക്കി ആരോഗ്യം വീണ്ടെടുക്കണമെന്നാണ് ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍കൂടിയായ ശൈഖ് ഹംദാന്റെ ആഹ്വാനം. 2017ല്‍ തുടക്കമിട്ട ചാലഞ്ചിന് ഓരോ വര്‍ഷവും ആളുകള്‍ കൂടിവരികയാണ്.
ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാളില്‍ ഫിറ്റ്‌നസ് വില്ലേജുകള്‍ ഒരുക്കും. കൈറ്റ് ബീച്ചിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വിവിധയിടങ്ങളിലെ താമസക്കാരുടെ സൗകര്യാര്‍ഥം ഫിറ്റ്‌നസ് ഹബ്ബുകള്‍ക്കു രൂപം നല്‍കും.

 

Latest News