അബുദാബിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂനിവേഴ്‌സിറ്റി, ലോകത്തില്‍ ആദ്യത്തേത്

അബുദാബി- ലോകത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) യൂനിവേഴ്‌സിറ്റി അബൂദബിയില്‍ സ്ഥാപിക്കുന്നു. മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യൂണിവേഴ്‌സിറ്റി എന്ന പേരിലാണ് പുതിയ സര്‍വകലാശാല. മസ്ദാര്‍ സിറ്റിയിലെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലോകത്തെ ആദ്യ നിര്‍മിതബുദ്ധി സര്‍വകലാശാല അബൂദബി പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, കംപ്യൂട്ടര്‍ വിഷന്‍, നാച്ചറല്‍ ലാംഗ്വേജ് പ്രോസസിംഗ് എന്നീ മേഖലകളില്‍ ബിരുദാനന്തരു കോഴ്‌സുകളും പി.എച്ച്.ഡിയും സര്‍വകലാശാല നല്‍കും.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ പേരിലാണ് സര്‍വകലാശാല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലാമയുടെ അധ്യക്ഷതയില്‍ ഒരു ഉപദേശക സമിതി സര്‍വകാലശാലക്കുണ്ടാകും. ശാസ്ത്ര സഹമന്ത്രി സാറാ ബിന്‍ത് യൂസഫ് അല്‍ അമിരി, ഉന്നത വിദ്യാഭ്യാസ നൈപുണ്യ മന്ത്രി ഡോ.അഹ്മദ് ബിന്‍ അബ്ദുല്ല ഹുമൈദ് ബെല്‍ഹോള്‍ അല്‍ ഫലാസി, ധനകാര്യ വകുപ്പ് ചെയര്‍മാന്‍ ജാസിം അല്‍ സാബി, ചീഫ് മെഷീന്‍ ഇന്റലിജന്‍സ് സയന്റിസ്റ്റ് ഡോ. വാന്‍ ലി മിന്‍ സര്‍വകലാശാല ബോര്‍ഡിലുണ്ടാകും.

 

Latest News